
ഇനി കയ്യിൽ കൂടുതൽ ശമ്പളം;നിർബന്ധ പിഎഫ് 1,800 മാത്രം, പുതിയ മാറ്റങ്ങളുമായി EPFO
രാജ്യത്തെ കോടിക്കണക്കിന് ശമ്പളക്കാരെ ബാധിക്കുന്ന സുപ്രധാന മാറ്റത്തിന് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. സോഷ്യൽ സെക്യൂരിറ്റി കോഡ്, 2020 പ്രകാരം നിലവിൽ വന്ന ഇപിഎഫ് സ്കീം 2026-ൽ, ജീവനക്കാരന്റെയും തൊഴിലുടമയുടെയും നിർബന്ധ പ്രൊവിഡന്റ് ഫണ്ട് സംഭാവന പ്രതിമാസം 1,800 രൂപയായി ആയി പരിമിതപ്പെടുത്തി. ഇതിന് മുകളിലുള്ള PF സംഭാവന ഇനി നിർബന്ധമല്ല. ജീവനക്കാരനും തൊഴിലുടമയും ആഗ്രഹിച്ചാൽ മാത്രം അധിക തുക PF അക്കൗണ്ടിലേക്ക് നിക്ഷേപിക്കാം.നിലവിൽ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും (DA) 12 ശതമാനമാണ് EPF വിഹിതമായി ഈടാക്കുന്നത്. എന്നാൽ നിയമപരമായ വേതനപരിധിയായ 15,000 അടിസ്ഥാനമാക്കിയുള്ള നിർബന്ധ പിഎഫ് വിഹിതം 1,800 രൂപ ആണെന്ന് പുതിയ ചട്ടം വ്യക്തത വരുത്തുന്നു. അതിനാൽ 15,000-ന് മുകളിലുള്ള അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരിൽ നിന്ന് കൂടുതൽ തുക പിഎഫ്ഈ ഇനത്തിൽ ഈടാക്കുന്നത് ഇനി നിർബന്ധമല്ല.
© Copyright - MTV News Kerala 2021





View Comments (0)