കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം;`ദുരന്തത്തെ സർക്കാർ രാഷ്ട്രീയവത്കരിച്ചു’

MTV News 0
Share:

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം. ദുരന്തത്തെ സർക്കാർ രാഷ്ട്രീയവത്കരിച്ചുവെന്നും സാങ്കേതിക വസ്തുതകൾ മറച്ചുവെച്ചെന്നും മുഖപത്രത്തിൽ പറയുന്നു. രക്ഷാപ്രവർത്തനത്തിന് പകരം വിവാദം ഉണ്ടാക്കാനായിരുന്നു സർക്കാർ ശ്രമമെന്നും ഭരണ സംവിധാനത്തിൽ വിശ്വാസ്യത തകർന്നുവെന്നുമാണ് വിമർശനം.തുരങ്കപാത പദ്ധതിക്കെതിരെ ​ഗൂഢനീക്കം നടക്കുന്നു. 2023ൽ ഒരുവർഷം നീണ്ട സാമൂഹികാഘാത പഠനം നടത്തിയിരുന്നു. പൊതുജന അഭിപ്രായവും തേടിയിരുന്നു. ഇതിന് ശേഷമാണ് അന്തിമ സാമൂഹികാഘാതപഠന റിപ്പോർട്ട് പുറത്തിറക്കിയത്. നിർമാണം നടക്കുന്നയിടത്ത് മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നും മുഖപത്രത്തിൽ പറയുന്നു.ദുരന്തം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയും മന്ത്രി ടി സിദ്ദിക്കും ആദ്യം പറഞ്ഞത് മനുഷ്യനിർമ്മിത ദുരന്തമെന്നാണ്. എന്നാൽ, മന്ത്രി എപി അനിൽ കുമാർ മണ്ണിടിച്ചിൽ തന്നെയെന്ന് തിരുത്തി. ഇതോടെ ജനപ്രതിനിധികൾ ഉയർത്തിയ പരസ്പര വിരുദ്ധ വാദങ്ങൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കി. നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടത് സർക്കാർ ആണെന്നും കുറ്റപ്പെടുത്തി. സർക്കാരിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്നും സിപിഎം മുഖപത്രം വ്യക്തമാക്കി.

Share:
വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം. ദുരന്തത്തെ സർക്കാർ രാഷ്ട്രീയവത്കരിച്ചുവെന്നും സാങ്കേതിക വസ്തുതകൾ മറച്ചുവെച്ചെന്നും മുഖപത്രത്തിൽ പറയുന്നു. രക്ഷാപ്രവർത്തനത്തിന് പകരം വിവാദം ഉണ്ടാക്കാനായിരുന്നു സർക്കാർ ശ്രമമെന്നും ഭരണ സംവിധാനത്തിൽ വിശ്വാസ്യത തകർന്നുവെന്നുമാണ് വിമർശനം.തുരങ്കപാത പദ്ധതിക്കെതിരെ ​ഗൂഢനീക്കം നടക്കുന്നു. 2023ൽ ഒരുവർഷം നീണ്ട സാമൂഹികാഘാത പഠനം നടത്തിയിരുന്നു. പൊതുജന അഭിപ്രായവും തേടിയിരുന്നു. ഇതിന് ശേഷമാണ് അന്തിമ സാമൂഹികാഘാതപഠന റിപ്പോർട്ട് പുറത്തിറക്കിയത്. നിർമാണം നടക്കുന്നയിടത്ത് മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നും മുഖപത്രത്തിൽ പറയുന്നു.ദുരന്തം...കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മുഖപത്രം;`ദുരന്തത്തെ സർക്കാർ രാഷ്ട്രീയവത്കരിച്ചു’