
തിരു. കോർപറേഷനിൽ യുഡിഎഫ് അവിശ്വാസ നീക്കം; എല്‍ഡിഎഫ് പിന്തുണച്ചാല്‍ ബിജെപി ഭരണം വീണേക്കും?
ഭരണ സ്തംഭനം ആരോപിച്ച് തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണത്തിനെതിരെ അവിശ്വാസത്തിന് നീക്കം തുടങ്ങി യുഡിഎഫ്. സത്യപ്രതിജ്ഞ റദ്ദാക്കലില്‍ നിന്ന് തലയൂരിയതിന് പിന്നാലെയാണ് ബജെപി ഭരണം പുതിയ പ്രതിസന്ധി നേരിടുന്നത്. കൗണ്‍സില്‍ യോഗം നടക്കുന്ന തിങ്കളാഴ്ച അവിശ്വാസത്തിനും കോര്‍പറേഷനില്‍ പ്രക്ഷോഭത്തിനും യുഡിഎഫ് ഒരുക്കം തുടങ്ങി. എന്നാല്‍ അവിശ്വാസവും സമരവും ഒരുമിച്ച് നേരിടുമെന്ന ഉറപ്പിലാണ് മേയര്‍. 51 അംഗങ്ങളുളള ബിജെപിക്ക് വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന് ജയിലിലായതോടെ ഒരംഗത്തിന്റെ പിന്തുണ കുറഞ്ഞു. 20 അംഗങ്ങളുളള യുഡിഎഫും 29 കൗണ്‍സിലര്‍മാരുളള എല്‍ ഡി എഫും അവിശ്വാസത്തില്‍ അംഗബലം 49 ആകും. യുഡിഎഫ് വിമതനായ എസ് സുധീഷ് കുമാര്‍ കൂടി അവിശ്വാസത്തെ പിന്തുണച്ചാല്‍ 50 – 50 എന്ന നിലയിലെത്തും. നിര്‍ണായക ഘട്ടത്തില്‍ സുഗതന്റെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. എല്‍ ഡി എഫും യുഡിഎഫും ബിജെപിക്കെതിതിരെ ഒന്നിക്കുമോ എന്നതാണ് നിര്‍ണായകം.
© Copyright - MTV News Kerala 2021





View Comments (0)