
പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ വൻ വർദ്ധന. 18 വയസ്സിന് മുകളിലുള്ളവർക്ക് 2500 രൂപയും 15 മുതൽ 18 വയസ്സുള്ള കുട്ടികൾക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്. പ്രായപൂർത്തിയായവർക്ക് ആയിരം രൂപയുടെ വർദ്ധനവാണ് ഉണ്ടാവുക. തൽക്കാൽ പാസ്പോർട്ടിനും ഫീസ് വർദ്ധനവുണ്ട്. 60 പേജ് പാസ്പോർട്ടുകൾക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയർത്തി. നിലവിൽ 1500 രൂപയായിരുന്നു 36 പേജ് പാസ്പോർട്ടുകൾക്ക് നിരക്ക്.ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് നിലവിൽ 27 രാജ്യങ്ങളിൽ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളിൽ വീസ ഓൺ അറൈവലിന് സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാർക്ക് നൽകുന്നത് 66 രാജ്യങ്ങളാണ്.ഇന്ത്യൻ പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് ‘യാത്രാരേഖ’ മാത്രമാണെന്നും നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പൗരത്വം തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്പോർട്ടിനെ താരതമ്യം ചെയ്യരുതെന്നും അധികൃതർ വിശദമാക്കിയത്.
© Copyright - MTV News Kerala 2021





View Comments (0)