
പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കെഎസ‌്ആര്‍ടിസിയെയും സപ്ലൈക്കോയെയും സ്വയംപര്യാപ്തമാക്കും. കെഎസ്‌ഇബിയെ വീണ്ടും ലാഭത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളോ കരിമണൽ ഖനനമോ യാതൊരു കാരണവശാലും സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചിട്ടില്ല. ജനങ്ങളുടെ മേൽ അധികമായി ഒരു നികുതിഭാരവും അടിച്ചേൽപ്പിക്കാതെ കൃത്യമായ സാമ്പത്തിക മാനേജ്മെന്‍റിലൂടെയും നികുതി ചോർച്ച തടഞ്ഞും ഖജനാവ് നിറയ്ക്കാനാണ് പുതിയ സാമ്പത്തിക നയം ലക്ഷ്യമിടുന്നത്. അതോടൊപ്പം മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച് അവരെ യുവത്വവുമായി സംയോജിപ്പിച്ച് സമൂഹത്തിന്റെ ഭാഗമാക്കുന്നതിനായി യൂറോപ്യൻ മാതൃകയിൽ കെയർ ഗിവർ പദ്ധതികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിൽ തന്നെ ആദ്യമായി രോഗികളെയും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെയും ചേർത്തുപിടിക്കുന്നതിനായി വൺ കേരള കരുതൽ മിഷൻ എന്ന പുതിയ പദ്ധതിയും സർക്കാർ നടപ്പിലാക്കും. ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി സ്വകാര്യ നിക്ഷേപം ആകർഷിക്കാനാണെന്നും ഇത് കരിമണൽഖനനം സ്വകാര്യവൽക്കരിക്കാനല്ലെന്നും വി.ഡി.സതീശന്‍ ആവർത്തിച്ചു.
© Copyright - MTV News Kerala 2021





View Comments (0)