എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’; വ്യാജ കള്ളിനെതിരെ കടുത്ത നടപടി

MTV News 0
Share:

സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ ‘ഓപ്പറേഷൻ ശുദ്ധി’ പദ്ധതിയ്ക്ക് തുടക്കമിട്ട് എക്‌സൈസ് വകുപ്പ്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുക കൃത്രിമ കള്ള് നിർമ്മാണം തടയുക എന്നിവയാണ് പദ്ധതി ലക്ഷ്യങ്ങൾ. പ്രധാന കള്ള് ചെത്തുന്ന പ്രദേശങ്ങളിലും, വിവിധ കള്ള് ഷാപ്പുകളിലും ഇതിനകം തന്നെ പരിശോധ ഊർജ്ജിതമാക്കിയിട്ടുണ്ട്. ‘ജാഗ്രതയോടെ എക്‌സൈസ്’ എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് ദൗത്യം.സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ, കള്ള് കടത്തുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ, കള്ള് ചെത്തുന്ന തോട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധനകൾ നടക്കുന്നുണ്ട്. വ്യാജ കള്ള് നിർമ്മാണമോ വിതരണമോ വിൽപ്പനയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഇത് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് 9447178000 എന്ന എക്‌സൈസ് കൺട്രോൾ റൂം നമ്പറിൽ അറിയിക്കാവുന്നതാണ്. 

Share:
സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ ‘ഓപ്പറേഷൻ ശുദ്ധി’ പദ്ധതിയ്ക്ക് തുടക്കമിട്ട് എക്‌സൈസ് വകുപ്പ്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കുക കൃത്രിമ കള്ള് നിർമ്മാണം തടയുക എന്നിവയാണ് പദ്ധതി ലക്ഷ്യങ്ങൾ. പ്രധാന കള്ള് ചെത്തുന്ന പ്രദേശങ്ങളിലും, വിവിധ കള്ള് ഷാപ്പുകളിലും ഇതിനകം തന്നെ പരിശോധ ഊർജ്ജിതമാക്കിയിട്ടുണ്ട്. ‘ജാഗ്രതയോടെ എക്‌സൈസ്’ എന്ന സന്ദേശമുയർത്തിക്കൊണ്ടാണ് ദൗത്യം.സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ, കള്ള് കടത്തുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ, കള്ള് ചെത്തുന്ന തോട്ടങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധനകൾ നടക്കുന്നുണ്ട്....എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ ശുദ്ധി’; വ്യാജ കള്ളിനെതിരെ കടുത്ത നടപടി