മാവൂർ പഞ്ചായത്തിൽ ഒളി ക്യാമറ ആരോപണം താൽകാലിക ജീവനക്കാരനെ ഉടൻ പുറത്താക്കണമെന്ന് പ്രതിപക്ഷം.

MTV News 0
Share:

 

മാവൂർ : മാവൂർ ഗ്രാമ പഞ്ചായത്തിൽ താൽകാലിക ജീവനക്കാരൻ ഒളി ക്യാമറ സ്ഥാപിച്ചതായി ആരോപണം. സംഭവം പുറത്ത് വന്നതോടെ പ്രതിപക്ഷ അംഗങ്ങൾ മാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആരോപണ വിധേയരായ താൽകാലിക ജീവനക്കാരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

മാവൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഒളി ക്യാമറ ആരോപണ വിവാദത്തിൽ സി.പി.ഐ എം പത്ര സമ്മേളനം നടത്തി.

മാവൂർ പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരൻ 2 വർഷത്തിൽ അധികമായി ഒളി കേമറ സ്ഥാപിച്ചു എന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും പത്ത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എ. കെ. ജി ഭവനിൽ നടന്ന വാർത്ത സമ്മേളനത്തിൽ നേതാക്കളായ സുരേഷ് പുതുക്കുടി പി.സുനിൽകുമാർ. ശങ്കര നാരായണൻ.ഇ.എൻ പ്രേമനാഥ്. എൻ. മാവൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ എൻ.ഗിരീഷ്, ഉണ്ണിരാജൻ,ചന്ദ്രിക ടീച്ചർ.എ.പ്രേമ ലത,മിനി തുവ്വക്കാട് തുടങ്ങിയവർ പങ്കെടുത്തു.

Share:
  മാവൂർ : മാവൂർ ഗ്രാമ പഞ്ചായത്തിൽ താൽകാലിക ജീവനക്കാരൻ ഒളി ക്യാമറ സ്ഥാപിച്ചതായി ആരോപണം. സംഭവം പുറത്ത് വന്നതോടെ പ്രതിപക്ഷ അംഗങ്ങൾ മാവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആരോപണ വിധേയരായ താൽകാലിക ജീവനക്കാരനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. മാവൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഒളി ക്യാമറ ആരോപണ വിവാദത്തിൽ സി.പി.ഐ എം പത്ര സമ്മേളനം നടത്തി. മാവൂർ പഞ്ചായത്ത് ഓഫീസിലെ താൽകാലിക ജീവനക്കാരൻ 2 വർഷത്തിൽ അധികമായി ഒളി കേമറ സ്ഥാപിച്ചു എന്നും ഇയാൾക്കെതിരെ നടപടി...മാവൂർ പഞ്ചായത്തിൽ ഒളി ക്യാമറ ആരോപണം താൽകാലിക ജീവനക്കാരനെ ഉടൻ പുറത്താക്കണമെന്ന് പ്രതിപക്ഷം.