
കുറഞ്ഞ കാലം കൊണ്ടുള്ള ജനകീയ മുന്നേറ്റമായി ഓപറേഷൻ തൂഫാൻ മാറി -മന്ത്രി എ പി അനിൽകുമാർ
കേരളത്തിൽ കുറഞ്ഞ കാലം കൊണ്ടുള്ള വലിയ ജനകീയ മുന്നേറ്റമായി ലഹരിക്കെതിരായ ഓപറേഷൻ തൂഫാൻ മാറിയതായി റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് വിമുക്തി മിഷൻ കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ച് റോഡിൽ സംഘടിപ്പിച്ച ഫൺ റണ്ണിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മന്ത്രി. പുതുതായി അധികാരത്തിൽ വന്ന സർക്കാറിന്റെ ഏറ്റവും പ്രധാന പരിപാടികളിലൊന്നായി മുന്നോട്ട് വെച്ചത് ലഹരിക്കെതിരായ പോരാട്ടമാണ്. ഉറവിടത്തിൽനിന്ന് തുടങ്ങി അവസാന കണ്ണി വരെ എത്തുന്ന അന്വേഷണത്തിലൂടെ ലഹരിയെ തുടച്ചുനീക്കാനുള്ള ശ്രമമാണ് ഓപറേഷൻ തൂഫാനിലൂടെ ആരംഭിച്ചിട്ടുള്ളതെന്നും വലിയ രീതിയിലുള്ള പിന്തുണയാണ് അതിന് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ അഡ്വ. കെ ജയന്ത് എം.എൽ.എ അധ്യക്ഷനായി. അഡ്വ. കെ പ്രവീൺ കുമാർ എം.എൽ.എ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഫൺ റണ്ണിൽ പങ്കെടുക്കുന്നവർക്കുള്ള ജഴ്സിയുടെ പ്രകാശനം മേയർ ഒ സദാശിവൻ നിർവഹിച്ചു.
© Copyright - MTV News Kerala 2021




View Comments (0)