
ലോഡ്ജില്‍ യുവതിയും നവജാതശിശുവും മരിച്ചനിലയില്‍; പ്രസവിക്കാനായി മുറിയെടുത്തതെന്ന സംശയത്തില്‍ പൊലീസ്
തൃശ്ശൂരിലെ ലോഡ്ജില്‍ യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. എടമുട്ടം സ്വദേശി ജ്യോതി (30) ആണ് മരിച്ചത്. സുഹൃത്തായ ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.ജൂണ്‍ 27നാണ് ജ്യോതി സുഹൃത്തിനൊപ്പമെത്തി ലോഡ്ജില്‍ മുറിയെടുത്തത്. ശനിയാഴ്ച മുറിയെടുത്ത യുവതി മൂന്ന് ദിവസമായിട്ടും പുറത്തിറങ്ങിയിരുന്നില്ല. ഇന്ന് സുഹൃത്ത് എത്തി മുറി തുറക്കാനായി ശ്രമിച്ചപ്പോൾ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. പിന്നാലെ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചു. ഇവര്‍ എത്തി മുറി പൊളിച്ച് അകത്ത് കടന്നപ്പോള്‍ യുവതിയെയും ചോര കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രസവിക്കാന്‍ വേണ്ടിയാവാം യുവതി മുറി എടുത്തതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മരണകാരണം വ്യക്തമല്ല.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)