മാവൂരിൽ നിന്ന് പിടിയിലായ ബംഗ്ലാദേശി പൗരന്മാരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.

MTV News 0
Share:

 

മാവൂർ: കൽപള്ളിയിൽ നിന്നും പിടിയിലായ ബംഗ്ലാദേശി പൗരന്മാരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.മുഹമ്മദ് വുല ഹുസൈൻ, മുഹമ്മദ് മെഹ്ദി ഹസൻ,മുഹമ്മദ് ഹസൻ അലിഎന്നിവരുടെ ചോദ്യം ചെയ്യലാണ് പൂർത്തിയായത്.

നേരത്തെ മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ യിലാണ് മൂവരും താമസിച്ചിരുന്നത്.വിവിധ സ്ഥലങ്ങളിൽ കോൺക്രീറ്റ് ജോലികൾക്കാണ്

ഇവരെല്ലാം പോയിരുന്നത്.കഴിഞ്ഞ 20 ദിവസം മുമ്പാണ് മാവൂർ കൽപള്ളിയിൽ എത്തിയതെന്ന് ചോദ്യം ചെയ്യലിൽ ഇവർ പോലീസിനെ അറിയിച്ചു.

മൂന്നുപേരും മറ്റ് കേസുകളിൽ ഒന്നും ഉൾപ്പെട്ടവരല്ലെന്നാണ് പ്രാഥമികമായി പോലീസിന് വ്യക്തമായത്.

കൂടാതെ ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽവരുംദിവസങ്ങളിലും അതിഥി തൊഴിലാളി ക്യാമ്പുകളിൽ ഉൾപ്പെടെ കർശന പരിശോധന നടത്തും.

അറസ്റ്റ് രേഖപ്പെടുത്തിയ മൂന്ന് ബംഗ്ലാദേശി പൗരന്മാരെയും ചെറുപ്പ ഹെൽത്ത് യൂണിറ്റിൽ എത്തിച്ച് മെഡിക്കൽ പരിശോധനകൾക്ക് വിധേയരാക്കിയിട്ടുണ്ട്.