
വയനാട് മണ്ണിടിച്ചിൽ ദുരന്തം: കാണാതായവരിൽ മൂന്നാമത്തെ ആളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ ആറായി
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സർവേയറായി ഉത്തർപ്രദേശ് സ്വദേശി ഉത്തർപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരയുടെ മൃതദേഹമാണ് ഏറ്റവും ഒടുവിൽ കണ്ടെത്തിയത്. മൂന്നാമത്തെ സോണിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ ആറായി. അഞ്ച് പേരെയാണ് നേരത്തെ അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. എന്‍ഡിആര്‍എഫ്, സിവില്‍ ഡിഫന്‍സ്, പൊലീസ്, ഫയര്‍ ഫോഴ്‌സ് സേനകളുടെ നേതൃത്വത്തില്‍ സോണ്‍ മൂന്നില്‍ തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. മഴ ശക്തമായി പെയ്യുന്നതും പുഴയില്‍ ഒഴുക്ക് കൂടുന്നതും പ്രതിസന്ധിയാകുന്നുണ്ട്. ഇന്നലെ മീനാക്ഷി പാലത്തിലെയും മേപ്പാടി ചൂരല്‍മല റോഡിലെയും മണ്ണ് നീക്കം ചെയിതിരുന്നു.
© Copyright - MTV News Kerala 2021




View Comments (0)