
കേരളത്തില്‍ സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു. ഗ്രാമിന് 255 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,845 രൂപയായി കുറഞ്ഞു. പവന് 2040 രൂപയും കുറഞ്ഞു. പവന്റെ വില 1,02,760രൂപയായും ഇടിഞ്ഞു. കഴിഞ്ഞ ദിവസവും നഷ്ടത്തോടെയാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് സ്വര്‍ണത്തിന്റെ വില കേരളത്തിലും കുറഞ്ഞത്.രാജ്യാന്തര വിപണിയില്‍ ഏഴ് മാസത്തിനിടയിലെ കുറഞ്ഞ നിരക്കിനടുത്തേക്ക് സ്വര്‍ണം വീണു. സ്പോട്ട് ഗോള്‍ഡ് നിരക്കില്‍ 0.4 ശതമാനത്തിന്റെ കുറവുണ്ടായി. 3,985.89 ഡോളറായാണ് സ്വര്‍ണവില കുറഞ്ഞത്. 2025 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തുന്നത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.2 ശതമാനത്തിന്റെ കുറവുണ്ടായി. 4,001.60 ഡോളറായാണ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഇടിഞ്ഞത്.
© Copyright - MTV News Kerala 2021





View Comments (0)