
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. പത്ത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നിലവിലുള്ളത്. ഞായറാഴ്ച വരെ ശക്തമായ മഴ തുടരും എന്നാണ് മുന്നറിയിപ്പ്.ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമുണ്ട്.ഇന്ന് ശക്തമായ മഴയില്‍ ഇടുക്കി കല്ലാകുട്ടിയിലും കല്ലാറിലും മണ്ണ് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൊച്ചി-ധനുഷ്‌കോടി ദേശിയപാതയിയാലാണ് മൂന്നാര്‍ കല്ലാറിന് സമീപം കല്ലും മണ്ണും റോഡിലേക്ക് പതിച്ചത്. 15 ഓളം തൊഴിലാളികള്‍ തലനാരിഴക്കായിരുന്നു രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം റോഡിലേക്ക് ഇടിഞ്ഞ കല്ലും മണ്ണും നീക്കം ചെയ്യുന്ന സ്ഥലത്താണ് വീണ്ടും മണ്ണിടിഞ്ഞത്.അടിമാലി കല്ലാര്‍കുട്ടിക്ക് സമീപവും റോഡിലേക്ക് മണ്ണിടിഞ്ഞു. വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പ്രദേശവാസികളും വാഹന യാത്രികരും ഗതാഗതം പുനസ്ഥാപിച്ചു.അടിമാലി മേഖലയില്‍ അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിച്ചത്.
© Copyright - MTV News Kerala 2021





View Comments (0)