
എസ്ബിഐ ബിഎസ്ബിഡി അക്കൗണ്ട്: ഒക്ടോബർ ഒന്നുമുതൽ പണം പിൻവലിക്കലിന് പുതിയ നിരക്ക്
ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകൾക്കുള്ള സേവന നിരക്കുകളിൽ മാറ്റം വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.പുതിയ വ്യവസ്ഥ പ്രകാരം ഒരു മാസത്തിൽ നാല് പണം പിൻവലിക്കലുകൾ സൗജന്യമായി നടത്താം. ഇതിന് ശേഷമുള്ള ഓരോ പണം പിൻവലിക്കലിനും 15 രൂപയും ജിഎസ്ടിയും സർവീസ് ചാർജായി ഈടാക്കും.എസ്ബിഐ എടിഎം, മറ്റ് ബാങ്കുകളുടെ എടിഎം, ബാങ്ക് ശാഖ, മൈക്രോ എടിഎം, ആധാർ എനേബിൾഡ് പേയ്മെന്റ് സിസ്റ്റം (എഇപിഎസ്) തുടങ്ങിയ വഴികളിലൂടെയുള്ള പണം പിൻവലിക്കലുകൾ സൗജന്യ പരിധിയിൽ ഉൾപ്പെടും.യുപിഐ, ഐഎംപിഎസ്, നെഫ്റ്റ്, ആർടിജിഎസ് തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾക്ക് പുതിയ പണം പിൻവലിക്കൽ നിരക്ക് ബാധകമല്ല. ഇത്തരം ഡിജിറ്റൽ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.ബിഎസ്ബിഡി അക്കൗണ്ടുകളിലെ നാല് സൗജന്യ പണം പിൻവലിക്കലുകൾക്കുള്ള പരിധിയിൽ പ്രധാന മാറ്റം എഇപിഎസ് ഇടപാടുകൾ കൂടി ഉൾപ്പെടുത്തുന്നതാണ്.
© Copyright - MTV News Kerala 2021





View Comments (0)