കത്തിക്കയറി സ്വർണ വില; ഒറ്റയടിക്ക് പവന് 1.10 ലക്ഷം കടന്നു

MTV News 0
Share:

സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. 22 കാരറ്റ് സ്വർണം ഒരു പവന് ഒറ്റയടിക്ക് 840 രൂപയുടെ വർധനയോടെ 1,10,520 രൂപയിലും ഗ്രാമിന് 105 രൂപയുടെ വർധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,815 രൂപയായി.ഇന്നത്തെ കുതിപ്പോടെ സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഒക്ടോബർ ആറിനായിരുന്നു സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 1,09,280 രൂപ റിപ്പോർട്ട് ചെയ്തത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.