
കോഴിക്കോട് ബ്ലോക്ക് ക്ഷീര സംഗമം പാലാഴി നോവ ഓഡിറ്റോറിയത്തിൽ എം. എ. റസാഖ് മാസ്റ്റർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. അജിത അധ്യക്ഷയായിരുന്നു. ചടങ്ങിൽ ബ്ലോക്ക് തലത്തിലെ മുതിർന്ന കർഷകനെയും മികച്ച കർഷകരെയും ആദരിച്ചു. ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ജയപ്രകാശ് നിർവഹിച്ചു. പരിപാടിയിൽ ഡയറി എക്സിബിഷനും നടന്നു. മണ്ണൂർ വെറ്റിനറി ഡോക്ടർ ഹരിനാരായണൻ ഗോരക്ഷാ ക്യാമ്പ് നയിച്ചു. ഓയിസ്ക നാഷണൽ ട്രെയിനർ ഹേമപാലൻ, ജില്ലാ ഗുണ നിയന്ത്രണ ഓഫീസർ കെ. എം. നൗഷാ എന്നിവർ ക്ലാസുകൾ നയിച്ചു. പരിപാടിയിൽ കന്നുകാലികളുടെ മൂല്യനിർണയം നടത്തി വിജയികളായ ഉരുക്കൾക്ക് ഹാരാർപ്പണം നടത്തി, സമ്മാനം വിതരണം ചെയ്തു. പരിപാടിയിൽ പാലുൽപന്നങ്ങളുടെയും കന്നുകാലി തീറ്റയുടെയും പ്രദർശന, വിപണന മേളയും നടന്നു.ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷീര സംഘം പ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)