കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

MTV News 0
Share:

 

കോഴിക്കോട് താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പൂവാറംതോട്‌ സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. രാവിലെ  5:45 ഓടെയാണ് സംഭവം. ബൈക്കിൽ അഭിജിത്തിനൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെയാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പൂവാറംതോട്ടിൽ നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും, മുക്കത്തുനിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.