കാർ നിയന്ത്രണം വിട്ട്മ രത്തിലിടിച്ച് അപകടം.

MTV News 0
Share:

 

കൂളിമാട്: കൂളിമാട് – കളംതോട് റോഡിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ റോഡരികിലെ മരത്തിലിടിച്ച് അപകടം. ഇന്ന് രാത്രി 10 മണിയോടെ ഇരഞ്ഞിപ്പറമ്പ് തേനായി വളവിലാണ് സംഭവം. അപകടത്തിൽ കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കാർ നിയന്ത്രണം വിട്ട് റോഡ് സൈഡിലെ അപായ സൂചന നൽകുന്ന ഇൻഡിക്കേഷൻ ബോർഡുകൾ തെറിപ്പിച്ച് സമീപത്തെ മഹാഗണി മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നുവെന്നും റോഡരികിലെ മരത്തിൽ തട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.

 അപകട ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്.