
സാമ്പത്തിക തിരിമറി ആരോപണത്തിൽ ബിജെപിയിൽ പൊട്ടിത്തെറി; കോഴിക്കോട് മണ്ഡലം ജനറൽ സെക്രട്ടറി അജയ് നെല്ലിക്കോട് രാജിവെച്ചു
കോഴിക്കോട് ബിജെപിയിൽ സാമ്പത്തിക തിരിമറി ആരോപണത്തിന് പിന്നാലെ രാജി. ജില്ലാ പ്രസിഡൻ്റിനെതിരെ ആരോപണം ഉന്നയിച്ച കോഴിക്കോട് മണ്ഡലം ജനറൽ സെക്രട്ടറി അജയ് നെല്ലിക്കോട് രാജിവെച്ചു. കോർ കമ്മിറ്റിയിൽ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് രാജി.കോഴിക്കോട് ജില്ലയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിശകലനത്തിന് പിന്നാലെയാണ് മണ്ഡലം ജനറൽ സെക്രട്ടറി അജയ് നെല്ലിക്കോട് കോർ കമ്മിറ്റിയിൽ സാമ്പത്തിക തിരിമറി ആരോപണം ഉന്നയിച്ചത്. കോഴിക്കോട് ജില്ലയിലെ കനത്ത തോൽവി നേരിടേണ്ടിവന്ന ബേപ്പൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയും ജില്ലാ പ്രസിഡൻ്റുമായ പ്രകാശ് ബാബുവിന് എതിരെയായിരുന്നു ആരോപണം.2016ലും 2021ലും 2026ലുo ബേപ്പൂരിൽ മത്സരിച്ചിട്ടും വോട്ട് വർദ്ധിപ്പിക്കൻ സാധിച്ചില്ലെന്നു പ്രചാരണത്തിന് അമിത്ഷാ എത്തിയ മണ്ഡലത്തിൻ വലിയ ഫണ്ട് കൈപ്പറ്റിയിട്ടും തോൽവി ഏറ്റുവാങ്ങി എന്നും പരാതിയിൽ ഉണ്ട്. കോർ കമ്മിറ്റിയിൽ പരാതി ഉന്നയിച്ചതിന് പിന്നാലെ ഇയാളെ ചുമതലയിൽ നിന്നും ഒഴുവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് മണ്ഡലം ജനറൽ സെക്രട്ടറിയുടെ രാജി. എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസിനെ പരാജയപ്പെട്ടത്താൻ പണം കൈപ്പറ്റിയെന്ന പരാതിയും ഇയാൾ ഉയർത്തിയിരുന്നതായാണ് സൂചന. കഴിഞ്ഞ ശനിയാഴ്ച രാജി സമർപ്പിച്ചതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് കോഴിക്കോട് ബിജെപിയിൽ നടക്കുന്നത്.
© Copyright - MTV News Kerala 2021





View Comments (0)