
തെരുവുനായ ഓടിച്ച് പരിക്കേറ്റു; കോഴിക്കോട് മദ്രസയിലെ പ്ലസ് വൺ പരീക്ഷ എഴുതാൻ കഴിയാതെ വിദ്യാർത്ഥിനി
ഇന്ന് രാവിലെ മദ്രസയിലേക്ക്പോ പോവുകയായിരുന്ന മൂന്ന് വിദ്യാർത്ഥികളെയാണ്തെ രുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചത്. ഭയന്നോടുന്നതിനിടെ വീണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാത്തിമ സിയക്ക് പരിക്കേറ്റു. വീഴ്ചയിൽ കുട്ടിയുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സമീപപ്രദേശത്തെ ഒരു യുവാവ് കണ്ടത് കൊണ്ട് കുട്ടി നായയുടെ കടിയേൽക്കാതെ രക്ഷപെടുകയായിരുന്നു.അപകടത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന സിയക്ക് മദ്രസയിലെ പ്ലസ് വൺ പരീക്ഷ എഴുതാൻ സാധിച്ചതുമില്ല.കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായിയിൽ ഏറെക്കാലമായി തെരുവുനായ ശല്യം അതീവ രൂക്ഷമായി തുടരുകയാണ്. രാവിലെ സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പ്രദേശത്തെ തെരുവുനായ്ക്കൾ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. മുൻപും നിരവധി ആളുകളെ നായ്ക്കൾ ആക്രമിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ശാശ്വതമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെതിരെ വലിയ രോഷവും രൂക്ഷവിമർശനവുമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയരുന്നത്.
© Copyright - MTV News Kerala 2021





View Comments (0)