ഡൽഹിയിലെ പോലീസ് നടപടി: കേരളത്തിലും പ്രതിഷേധം; കോഴിക്കോട് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു

MTV News 0
Share:

ഡൽഹിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരായ പോലീസ് നടപടിയിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി.തിരുവനന്തപുരത്ത് ലോക്ഭവനിലേക്ക് കെപിസിസി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്ത് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിന്റെ നേതൃത്വത്തിലായിരുന്നു ലോക്ഭവൻ മാർച്ച്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. പോലീസുമായി ഉന്തുംതള്ളും ഉണ്ടായി.കോഴിക്കോട് യൂത്ത് കോൺഗ്രസ് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാവൂർ റോഡിൽ കുത്തിയിരുന്നാണ് യൂത്ത് കോൺഗ്രസും കെ.എസ്.യുവും പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ മാറ്റാൻ പോലീസ് ശ്രമിച്ചുവെങ്കിലും സംഘർഷത്തിൽ കലാശിച്ചു.