
കുഞ്ഞു പരിസ്ഥിതി പ്രവർത്തകയും കോമൺ ഗ്രൗണ്ട് അക്കാദമി 2–ാം ക്ലാസ് വിദ്യാർഥിയുമായ റൂഹി മൊഹസബിനെ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നേരിട്ട് അഭിനന്ദിച്ചു. തിരുവനന്തപുരം സന്ദർശന വേളയിൽ കേരള ലോക് ഭവനിൽ ഉപരാഷ്ട്രപതിയെ കാണാൻ റൂഫിക്ക് അനുമതി ലഭിച്ചു. അവിടെവച്ചു ഉപരാഷ്ട്രപതി റൂഫിയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഒപ്പുവച്ച സന്ദേശവും ചോക്ലേറ്റും നൽകി. നേപ്പാൾ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു താൻ വരച്ച കാൻവാസും ഷിറിൻ യോകു എന്ന ബുക്കും റൂഹി ഉപരാഷ്ട്രപതിക്കു നൽകി. രാജ്യത്തെ 1000 സ്‌കൂളുകളിൽ വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കുന്ന കോഴിക്കോട് സ്വദേശി റൂഹിയുടെ ട്രീ ബാങ്ക് നഴ്സറി പദ്ധതിയറിഞ്ഞു ഗവർണർ രാജേന്ദ്ര ആർലേക്കർ റൂഹിയെ അഭിനന്ദിച്ചിരുന്നു. ബാങ്കോക്കിലെ ഐക്യരാഷ്ട്ര സഭ ഏഷ്യൻ പെസഫിക് ആസ്ഥാനത്തേക്കു റൂഹിയെ ക്ഷണിച്ചിരുന്നു. സുസ്ഥിരഭാവിക്കായുള്ള വിദ്യാഭ്യാസം എന്ന വിഷയത്തിൽ നടന്ന ആഗോള സെമിനാറിലേക്കായിരുന്നു ക്ഷണം. സെമിനാറിലേക്കു ക്ഷണിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാളും റൂഹിയായിരുന്നു.
© Copyright - MTV News Kerala 2021





View Comments (0)