കുറ്റ്യാടിയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ച് വൻ അപകടം: ഡ്രൈവർക്ക് ഗുരുതര പരിക്ക്

MTV News 0
Share:

കുറ്റ്യാടി നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. എതിരെ വന്ന ടിപ്പർ ലോറിയുമായി സ്വകാര്യ ബസ് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറിയുടെ കാബിനിൽ കുടുങ്ങിയ ഡ്രൈവറെ ചേലക്കാട്ടിൽനിന്നെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പ്രയത്നിച്ചാണ് പുറത്തെടുത്തത്. അപകടത്തിന് പിന്നാലെ പ്രദേശവാസികളും മറ്റ് വാഹനയാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.പരിക്കേറ്റവരെ ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ടിപ്പർ ലോറി ഡ്രൈവറെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.