
കൊയിലാണ്ടിയിൽ വാടകവീട്ടുമുറ്റത്ത് ആക്രിക്കച്ചവടക്കാരൻ മരിച്ച നിലയിൽ; സഹപ്രവർത്തകൻ പൊലീസ് കസ്റ്റഡിയിൽ
കൊയിലാണ്ടി മീത്തലെ കണ്ടി പള്ളിക്ക് സമീപം വാടകവീട്ടിൽ താമസിച്ചിരുന്ന ആക്രിക്കച്ചവടക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനൽവേലി സ്വദേശിയായ മണികണ്ഠൻ (35), ഊമദുരൈ (40) എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്.ഇന്നലെ രാത്രി ഇരുവരും മദ്യപിച്ച് തമ്മിൽ അടിപിടിയുണ്ടായതായി പൊലീസ് അറിയിച്ചു. തുടർന്ന് ഇന്ന് രാവിലെ ഊമദുരൈയെ വീടിന്റെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മണികണ്ഠനെ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)