കോന്‍ ബനേഗ ക്രോര്‍പതി!; 30 കോടി രൂപയുടെ തിരുവോണം ബംപര്‍ ഈ നമ്പറിന്

MTV News 0
Share:

30 കോടി രൂപയുടെ തിരുവോണം ബംപര്‍ TL 360615 നമ്പര്‍ ടിക്കറ്റിന് . നാടാകെ ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യശാലിയെ തേടി കേരളം. മന്ത്രി കെ. മുരളീധരൻ തിരുവോണം ബംപറിന്റെ ആദ്യ നറുക്കെടുപ്പ് നിർവഹിച്ചു. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. ഒന്നാം സമ്മാനം 25 കോടിയിൽ നിന്ന് 30 കോടിയായി ഉയർത്തിയതോടെ ലോട്ടറി വിൽപനയിലും റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്.രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ഇരുപത് പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം പത്തുപേര്‍ക്കും ലഭിക്കും. രണ്ട് ലക്ഷം രൂപ വീതം പത്തുപേർക്കാണ് അഞ്ചാം സമ്മാനം. 5000,2000,1000,500 തുടങ്ങിയ ചെറു സമ്മാനങ്ങളും വേറെയുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റുപോയത്. 20 ലക്ഷം ടിക്കറ്റുകള്‍ ജില്ലയില്‍ മാത്രം വിറ്റുപോയെന്നാണ് കണക്ക്. അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോയതായി ലോട്ടറി വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. 2025 ല്‍ 75 ലക്ഷവും 2024-ൽ 71.50 ലക്ഷവുമായിരുന്നു വിൽപ്പന.

Share:
30 കോടി രൂപയുടെ തിരുവോണം ബംപര്‍ TL 360615 നമ്പര്‍ ടിക്കറ്റിന് . നാടാകെ ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 30 കോടി രൂപ സ്വന്തമാക്കിയ ഭാഗ്യശാലിയെ തേടി കേരളം. മന്ത്രി കെ. മുരളീധരൻ തിരുവോണം ബംപറിന്റെ ആദ്യ നറുക്കെടുപ്പ് നിർവഹിച്ചു. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. ഒന്നാം സമ്മാനം 25 കോടിയിൽ നിന്ന് 30 കോടിയായി ഉയർത്തിയതോടെ ലോട്ടറി വിൽപനയിലും റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്.രണ്ടാം സമ്മാനം ഒരു കോടി രൂപ...കോന്‍ ബനേഗ ക്രോര്‍പതി!; 30 കോടി രൂപയുടെ തിരുവോണം ബംപര്‍ ഈ നമ്പറിന്