കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

MTV News 0
Share:

കോഴിക്കോട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് സ്വദേശി അജയ് (41) ആണ് മരിച്ചത്.മാവൂർ റോഡിൽ ആർ.പി. മാളിന് സമീപം ഇന്നലെ രാവിലെ 10.24ഓടെയായിരുന്നു സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന അജയ് പെട്ടെന്ന് ഓടിയെത്തി ബസ്സിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഡ്രൈവർ ഉടൻ ബ്രേക്ക് ചെയ്തെങ്കിലും യുവാവിന് ഗുരുതരമായി പരിക്കേറ്റു.തുടർന്ന് നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ചേർന്ന് യുവാവിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജയ് ചികിത്സയിലിരിക്കെ രാത്രി 10.30ഓടെ മരിച്ചു.

Share:
കോഴിക്കോട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് പുതിയറ തിരുത്തിയാട് സ്വദേശി അജയ് (41) ആണ് മരിച്ചത്.മാവൂർ റോഡിൽ ആർ.പി. മാളിന് സമീപം ഇന്നലെ രാവിലെ 10.24ഓടെയായിരുന്നു സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന അജയ് പെട്ടെന്ന് ഓടിയെത്തി ബസ്സിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഡ്രൈവർ ഉടൻ ബ്രേക്ക് ചെയ്തെങ്കിലും യുവാവിന് ഗുരുതരമായി പരിക്കേറ്റു.തുടർന്ന് നാട്ടുകാരും സ്ഥലത്തെത്തിയ പൊലീസും ചേർന്ന് യുവാവിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ്...കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു