കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് വയോധികൻ മരിച്ചു

MTV News 0
Share:

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് വയോധികന് ദാരുണാന്ത്യം. ചേവായൂർ സ്വദേശി സുധാകരനാണ് മരിച്ചത്. പുലർച്ചെ 4നും 5നും ഇടയിലാണ് അപകടം നടന്നതെന്നാണ് വിവരം.സുധാകരന്റെ വീടിന് സമീപം തന്നെയായിരുന്നു അപകടം.കാറുമായി പുറത്തേക്കിറങ്ങുമ്പോൾ നിയന്ത്രണം നഷ്ടമായി മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാറിന് തീപിടിച്ചു.പുറത്തിറങ്ങാൻ കഴിയാതെ സുധാകരൻ കാറിനുള്ളിൽ കുടുങ്ങി പോവുകയായിരുന്നു. കാറിന് തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് അ​ഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്.അ​ഗ്നിരക്ഷാസേനയെത്തി തീയണച്ചപ്പോഴേക്കും സുധാകരൻ മരിച്ചു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.