കോഴിക്കോട് നടുവണ്ണൂരിൽ നിയന്ത്രണംവിട്ട പിക്കപ്പ് വാൻ കൈവരിയിലിടിച്ച് പറമ്പിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

MTV News 0
Share:

മിനി പിക്കപ്പ് വാന്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. പിക്കപ്പ് ഡ്രൈവര്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഷഹീന്(22) ആണ് പരിക്കേറ്റത്. കോഴിക്കോട് നടുവണ്ണൂരിലെ ജവാന്‍ ഷൈജു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.മലപ്പുറത്ത് നിന്നും നടുവണ്ണൂര്‍ വെള്ളോട്ടങ്ങാടിയിലേക്ക് നിറയെ പച്ചക്കായ കയറ്റി പോവുകയായിരുന്നു പിക്കപ്പ് വാൻ. സംസ്ഥാന പാതയിലെ കൈവരിയില്‍ ഇടിച്ച് തൊട്ടടുത്ത പറമ്പിലേയ്ക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. പിക്കപ്പിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഷഹീനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പോലീസും അഗ്നിരക്ഷാസേയനും സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.