
കോഴിക്കോട് പോലീസ് സ്റ്റേഷന് 50 മീറ്റർ അകലെയുള്ള വീടുകൾക്ക് സമീപം നഗ്നനായി എത്തുന്ന യുവാവ് വീണ്ടും
കോഴിക്കോട് താമരശ്ശേരിയിൽ വീടുകൾക്ക് സമീപം വീണ്ടും നഗ്നനായെത്തി യുവാവിന്റെ ഭീതി പരത്തൽ. മുൻപ് രണ്ടുതവണ ഇതേ പ്രദേശത്ത് നഗ്നനായി എത്തിയ യുവാവിനെ കണ്ടിരുന്നെങ്കിലും പോലീസ് ആളെ പിടികൂടിയിരുന്നില്ല. ഇതിനിടെയാണ് വീണ്ടും ഇയാൾ സമാനമായ രീതിയിൽ വീണ്ടും എത്തിയത്.പോലീസ് സ്റ്റേഷന് മുൻവശത്തായി ഒതയോത്ത് ഭാഗത്താണ് സ്ഥിരമായി യുവാവ് എത്താറുള്ളത്. ഇന്നലെ പുലർച്ചെ വീടുകൾക്ക് പിന്നിൽ നഗ്നനായി എത്തിയ യുവാവ് ജനലിലൂടെ അകത്തേക്ക് നോക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ അകലെയാണ് ഈ പ്രദേശ. മുൻപും ഇതേ വിഷയത്തിൽ പരാതി നൽകിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടായില്ലെന്നാണ് നാട്ടുകാർ പ്രധാനമായും ആരോപിക്കുന്നത്.രണ്ടുമാസം മുൻപ് പുലർച്ചെ വീടുകൾക്ക് സമീപം നഗ്നനായി എത്തിയ ഇയാൾ വീടിന്റെ പിൻവശത്തുകൂടി ജനലിലൂടെ ഒളിഞ്ഞുനോക്കുകയും, തുടർന്ന് മുൻവശത്തെത്തി കോളിങ് ബെല്ലടിച്ച് വീട്ടുകാരെ വിളിച്ചുണർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. അന്ന് വീട്ടുകാർ ഉണർന്ന് ലൈറ്റ് ഇട്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
© Copyright - MTV News Kerala 2021



View Comments (0)