കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് പൊലീസിന് സന്ദേശം, മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

MTV News 0
Share:

കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പൊലീസിന് സന്ദേശം. സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ടൗൺ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും കൂടുതൽ പൊലീസിനെ വിന്യസിക്കണം എന്നുമായിരുന്നു സന്ദേശം. കൺട്രോൾ റൂമിലേക്കാണ് യുവാവ് സന്ദേശം അയച്ചത്. തെറ്റിദ്ധരിപ്പിക്കാൻ അയച്ച വ്യാജ സന്ദേശമാണെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലുള്ള യുവാവിന് നോട്ടീസ് നൽകി വിട്ടയക്കും.

Share:
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പൊലീസിന് സന്ദേശം. സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ടൗൺ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യത ഉണ്ടെന്നും കൂടുതൽ പൊലീസിനെ വിന്യസിക്കണം എന്നുമായിരുന്നു സന്ദേശം. കൺട്രോൾ റൂമിലേക്കാണ് യുവാവ് സന്ദേശം അയച്ചത്. തെറ്റിദ്ധരിപ്പിക്കാൻ അയച്ച വ്യാജ സന്ദേശമാണെന്നാണ് പൊലീസ് പറയുന്നത്. കസ്റ്റഡിയിലുള്ള യുവാവിന് നോട്ടീസ് നൽകി വിട്ടയക്കും.കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് പൊലീസിന് സന്ദേശം, മലപ്പുറം സ്വദേശി കസ്റ്റഡിയിൽ