കോഴിക്കോട് ഹ്യൂണ്ടായി ഷോറൂമിലേക്ക് കാർ ഇടിച്ചു കയറ്റി: വൻ ദുരന്തം ഒഴിവായി, ജീവനക്കാർക്ക് നേരെ ആക്രമണം

MTV News 0
Share:

പുതിയറയിലെ ആപ്കോ ഹ്യൂണ്ടായി ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചു കയറ്റി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. മൂന്നു പേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ ഷോറൂം ജീവനക്കാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.കാർ വാങ്ങാനെത്തിയ ഉപഭോക്താക്കളും ഷോറൂമിലെ ജീവനക്കാരും അകത്തുണ്ടായിരുന്ന സമയത്താണ് കാർ ഉള്ളിലേക്ക് ഇരച്ചെത്തിയത്. കാർ പാഞ്ഞടുക്കുന്നത് കണ്ട് ഉള്ളിലുണ്ടായിരുന്നവർ പെട്ടെന്ന് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവർ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോറൂമിലേക്ക് കാർ ഇടിച്ചു കയറ്റിയതിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല.

Share:
പുതിയറയിലെ ആപ്കോ ഹ്യൂണ്ടായി ഷോറൂമിലേക്ക് നാലംഗ സംഘം കാർ ഇടിച്ചു കയറ്റി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. മൂന്നു പേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ ഷോറൂം ജീവനക്കാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.കാർ വാങ്ങാനെത്തിയ ഉപഭോക്താക്കളും ഷോറൂമിലെ ജീവനക്കാരും അകത്തുണ്ടായിരുന്ന സമയത്താണ് കാർ ഉള്ളിലേക്ക് ഇരച്ചെത്തിയത്. കാർ പാഞ്ഞടുക്കുന്നത് കണ്ട് ഉള്ളിലുണ്ടായിരുന്നവർ പെട്ടെന്ന് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നവർ ജീവനക്കാർക്ക് നേരെ ആക്രമണം നടത്തുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോറൂമിലേക്ക്...കോഴിക്കോട് ഹ്യൂണ്ടായി ഷോറൂമിലേക്ക് കാർ ഇടിച്ചു കയറ്റി: വൻ ദുരന്തം ഒഴിവായി, ജീവനക്കാർക്ക് നേരെ ആക്രമണം