
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ ഈ വർഷത്തെ അർധവാർഷിക (ക്രിസ്മസ്) പരീക്ഷകൾ ഡിസംബർ 8ന് ആരംഭിക്കും. പരീക്ഷാ ഒരുക്കങ്ങളിലേക്ക് കടന്നതോടെ വിദ്യാർഥികളും അധ്യാപകരും അവസാനവട്ട തയ്യാറെടുപ്പിലാണ്.യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ പരീക്ഷകൾ ഡിസംബർ 8 മുതൽ 17 വരെ നടക്കും. പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കും ഇതേ കാലയളവിലാണ് പരീക്ഷ. എൽ.പി വിഭാഗത്തിൽ ഡിസംബർ 11 മുതൽ 17 വരെയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.പരീക്ഷയ്ക്ക് മുന്നോടിയായി സ്കൂളുകളിൽ റിവിഷൻ ക്ലാസുകളും മാതൃകാ പരീക്ഷകളും പുരോഗമിക്കുകയാണ്. സിലബസ് പൂർത്തിയാക്കുന്നതിനൊപ്പം പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകാനും അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്.ഡിസംബർ 18ന് സ്കൂളുകളിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കും. തുടർന്ന് അന്നുതന്നെ സ്കൂളുകൾ അടയ്ക്കും. ആകെ 10 ദിവസത്തെ ക്രിസ്മസ് അവധിക്ക് ശേഷം ഡിസംബർ 28 തിങ്കളാഴ്ച സ്കൂളുകൾ വീണ്ടും തുറക്കും.അവധിക്ക് ശേഷം സ്കൂൾ തുറക്കുമ്പോൾ ക്രിസ്മസ് പരീക്ഷയുടെ മൂല്യനിർണയവും ഫലപ്രഖ്യാപനവും നടത്തും. വിദ്യാർഥികളുടെ പഠനപുരോഗതി വിലയിരുത്തി രക്ഷിതാക്കളെ അറിയിക്കാനും സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)