തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

MTV News 0
Share:

സംസ്ഥാനത്ത് റേഷന്‍ കടകളില്‍ നിന്ന് തുടര്‍ച്ചയായി ആറുമാസം ധാന്യങ്ങള്‍ വാങ്ങാത്തവരുടെ റേഷന്‍ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും. കേന്ദ്ര ഭക്ഷ്യമന്ത്രാലയം ഇതിന് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.പ്രതിമാസം ശരാശരി 17.65 ലക്ഷം പേര്‍ കേരളത്തില്‍ റേഷന്‍ വിഹിതം കൈപ്പറ്റുന്നില്ലെന്നാണ് കണക്ക്. ഇത്തരം കാര്‍ഡ് ഉടമകളെ കണ്ടെത്താനുള്ള നടപടികള്‍ വൈകാതെ ഊര്‍ജിതമാക്കും. റേഷന്‍ വിഹിതം തടസപ്പെടാതിരിക്കാന്‍ ഉപഭോക്താക്കള്‍ ഇകെവൈസി അടിയന്തരമായി പൂര്‍ത്തിയാക്കണം.ആയുഷ്മാന്‍ ഭാരത് പോലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ വേണ്ടി മാത്രം റേഷന്‍ കാര്‍ഡ് എടുത്ത്, പിന്നീട് റേഷന്‍ വാങ്ങാതിരിക്കുന്നവരെ കണ്ടെത്തി ഒഴിവാക്കുകയാണ് ലക്ഷ്യം. തുടര്‍ച്ചയായി ആറുമാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കുന്നതോടെ അവര്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്ന സൗജന്യ/സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല.ഇവിടെ കാര്‍ഡുകള്‍ പൂര്‍ണമായും റദ്ദാക്കുന്നില്ല. താത്കാലിക മരവിപ്പിക്കല്‍ മാത്രമാണ് ഉണ്ടാകുന്നത്.റേഷന്‍ കടകള്‍ വഴിയുള്ള സേവനങ്ങള്‍ നിലയ്‌ക്കും. കാര്‍ഡുകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വ്യാജ ഗുണഭോക്താക്കളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഇ കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് പൂര്‍ണമായും റദ്ദാക്കപ്പെടാം.ആയുഷ്മാന്‍ ഭാരത് പോലുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ വേണ്ടി മാത്രം റേഷന്‍ കാര്‍ഡ് എടുത്ത്, പിന്നീട് റേഷന്‍ വാങ്ങാതിരിക്കുന്നവരെ കണ്ടെത്തി ഒഴിവാക്കുകയാണ് ലക്ഷ്യം. തുടര്‍ച്ചയായി ആറുമാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കുന്നതോടെ അവര്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ റേഷന്‍ കടകളില്‍ നിന്ന് ലഭിക്കുന്ന സൗജന്യ/സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല.