
ബസുകളുടെ മത്സരയോട്ടവും അശ്രദ്ധമായ ഡ്രൈവിങ്ങും തടയാൻ ജിപിഎസ് അടിസ്ഥാനത്തിലുള്ള നിർബന്ധിത സമയ ഇടവേള സംവിധാനം നവംബർ 1 മുതൽ സംസ്ഥാനത്ത് നടപ്പാക്കും. ഒരേ റൂട്ടിലെ കെഎസ്ആർടിസി, സ്വകാര്യ ബസുകൾക്കിടയിൽ നഗരപ്രദേശങ്ങളിൽ കുറഞ്ഞത് 5 മിനിറ്റും ഗ്രാമീണ മേഖലയിൽ 10 മിനിറ്റും ഇടവേള നിർബന്ധമാക്കും. ജിപിഎസ് വഴി ബസുകളുടെ തത്സമയ ലൊക്കേഷനും സമയക്രമവും നിരീക്ഷിക്കും. സംവിധാനം നടപ്പാക്കുന്നതിനായി ബസുകളുടെ ട്രിപ്പ് ഷെഡ്യൂളുകൾ ശേഖരിച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)