പുതിയ എസി സർവീസ്; ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള കെഎസ്ആർടിസി സർവീസുകളിൽ മാറ്റം

MTV News 0
Share:

ബന്ദിപ്പൂർ വനപാത വഴിയുള്ള എസി ഗുരുഡ പ്രീമിയം ഉൾപ്പെടെ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള രാത്രി ബസുകളുടെ സമയത്തിലും റൂട്ടിലും മാറ്റം വരുത്തി കേരള ആർടിസി. പുതിയ സമയപട്ടിക പ്രകാരം എസി ഗരുഡ പ്രീമിയം ബസ് രാത്രി 8.01ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടും. നേരത്തെ 10.26നാണ് പുറപ്പെട്ടിരുന്നത്. മൈസൂരു (10.51), ബത്തേരി (1.31), കൽപറ്റ (2.01), താമരശേരി (3.11) വഴി വെളുപ്പിന് 3.51ന് കോഴിക്കോട്ടെത്തും. കോഴിക്കോട് നിന്നുള്ള മടക്ക സർവീസിന്റെ സമയത്തിൽ മാറ്റമില്ല. രാവിലെ 8.25ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് വൈകിട്ട് 4.25ന് ബെംഗളൂരുവിലെത്തും.