
പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആരോപണം; സമരത്തിനൊരുങ്ങി എസ്എഫ്‌ഐ
പേരാമ്പ്ര ഹയര്‍ സെക്കൻഡറി സ്‌കൂളിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആരോപണം. വോട്ട് ചെയ്യാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ അധ്യാപിക ഇടപ്പെട്ട് സ്വാധീനിച്ചുവെന്നാണ് ആരോപണം.ഫലപ്രഖ്യാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ രംഗത്തെത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു.തെരഞ്ഞെടുപ്പിനെത്തിയ വിദ്യാര്‍ത്ഥി എസ്എഫ്‌ഐക്കായിരുന്നു വോട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മറ്റ് സംഘടനകള്‍ക്ക് വോട്ട് ചെയ്യാന്‍ വേണ്ടി അധ്യാപിക ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇടപെട്ട് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് എസ്എഫ്‌ഐയുടെ തീരുമാനം.പ്രവര്‍ത്തി ദിവസമായ ചൊവ്വാഴ്ച മുതല്‍ സമരം സംഘടിപ്പിക്കും. അന്നേ ദിവസം ബഹുജന മാര്‍ച്ച് നടത്തുമെന്നും എസ്എഫ്‌ഐ അറിയിച്ചു.ഇതുവരെ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അട്ടിമറിയുടെ പശ്ചാതലത്തില്‍ ഇനി ഫലപ്രഖ്യാപനം നടത്തേണ്ടതില്ലെന്നും മറിച്ച് ഒരിക്കല്‍ കൂടെ തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് എസ്എഫ്‌ഐയുടെ ആവശ്യം. എന്നാല്‍ റിസള്‍ട്ട് ഔദ്യോഗികമായി നോട്ടീസ് ബോര്‍ഡില്‍ ഇടണമെന്നാണ് വലതുപക്ഷ സംഘടനകള്‍ ആവശ്യപ്പെടുന്നത്
© Copyright - MTV News Kerala 2021





View Comments (0)