ബാങ്ക് പണിമുടക്ക് നാളെ; 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും

MTV News 0
Share:

ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന യോഗവും പരാജയപ്പെട്ടതോടെ ബാങ്ക് ജീവനക്കാർ നാളത്തെ പണിമുടക്കുമായി മുന്നോട്ട്. ശനി, ഞായർ അവധികൾ കൂടി വരുന്നതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായക ചതുര്‍ഥി അവധിയായതിനാൽ നാല് ദിവസം വരെ ബാങ്ക് പ്രവർത്തനം തടസ്സപ്പെടാം.ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനമാക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പണിമുടക്ക് പ്രഖ്യാപിച്ചത്. 28, 29, 30 തീയതികളിലാണ് രണ്ടാംഘട്ട പണിമുടക്ക്. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.