ഭൂട്ടാൻ കാർ കടത്ത് കേസ്; ദുൽഖറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്, നടന്റെ പേരിൽ കൂടുതൽ കാറുകളുണ്ടെന്ന് അന്വേഷണ സംഘം

MTV News 0
Share:

ഭൂട്ടാൻ കാർ കടത്ത് കേസിൽ നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. ദുൽഖറിന്റെ പേരിൽ കൂടുതൽ കാറുകൾ ഉണ്ടെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. ഈ കാറുകൾ എവിടെ എന്ന് കണ്ടെത്താനാണ് ശ്രമം. ചെന്നൈയിൽ അടക്കം കസ്റ്റംസ് സംഘം പരിശോധന നടത്തുകയാണ്. നിലവിൽ നടന്നത് പ്രാഥമിക ചോദ്യം ചെയ്യൽ മാത്രമാണെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. വാഹനങ്ങൾ നിയമനുസൃതം വാങ്ങി എന്നും കള്ളക്കടത്താണെ അറിയില്ല എന്നുമായിരുന്നു ദുൽഖറിന്റെ മൊഴി. എന്നാൽ ഇക്കാര്യം പൂർണമായും വിശ്വസിക്കാതെയാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കൂടുതൽ കാർ ഉടമകളെ വരും ദിവസങ്ങളിലും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.