
മലബാർ ബോട്ടാണിക്കൽ ഗാർഡൻ :ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെപൊതുജനങ്ങള്‍ക്ക് പ്രവേശനം ഇല്ല
കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡൻ ക്യാമ്പസിൽ ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സിമ്പോസിയത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ സഞ്ചാരം, ശാസ്ത്രീയ സെഷനുകള്‍, പ്രദര്‍ശനങ്ങള്‍, മറ്റ് അനുബന്ധ പരിപാടികള്‍ എന്നിവ സുഗമമായി നടത്തുന്നതിനും പങ്കെടുക്കുന്നവരുടെയും സന്ദര്‍ശകരുടെയും സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനുമാണ് പ്രവേശനത്തിൽ താല്‍ക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഒക്ടോബര്‍ അഞ്ച് മുതല്‍ ഗാര്‍ഡന്‍ സാധാരണ സമയക്രമത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)