
സർക്കാർ ഓഫീസുകൾ പൊതുജന സേവനത്തിന്റെ മാതൃകാ കേന്ദ്രങ്ങളാകണം; അഡ്വ. ഫാത്തിമ തഹ്ലിയ എം.എൽ.എ
സർക്കാർ ഓഫീസുകൾ എല്ലാ വിഭാഗം ജനങ്ങൾക്കും നിർഭയമായി കടന്നുചെന്ന് തങ്ങളുടെ പ്രശ്നങ്ങൾ പങ്കുവെക്കാനും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാനും കഴിയുന്ന പൊതുജന സേവനത്തിന്റെ മാതൃകാ കേന്ദ്രങ്ങളായി പ്രവർത്തിക്കണമെന്ന് പേരാമ്പ്ര എം.എൽ.എ അഡ്വ. ഫാത്തിമ തഹ്ലിയ പറഞ്ഞു.സ്റ്റേറ്റ് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (എസ്.ജി.ഒ.യു.) കൊയിലാണ്ടി താലൂക്ക് സമ്മേളനം കൊയിലാണ്ടി തക്കാര റസിഡൻസിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളുടെ ആവശ്യങ്ങൾ സമയബന്ധിതമായി പരിഗണിക്കുകയും കാര്യക്ഷമവും സുതാര്യവുമായ സേവനം ഉറപ്പാക്കുകയും ചെയ്യുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർണായക പങ്കുണ്ടെന്നും എം.എൽ.എ പറഞ്ഞു.ഐ.യു.എം.എൽ. ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. ഐ.യു.എം.എൽ. കൊയിലാണ്ടി നിയോജകമണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹിംകുട്ടി, സെക്രട്ടറി സി. ഹനീഫ മാസ്റ്റർ, എസ്.ജി.ഒ.യു. സംസ്ഥാന പ്രസിഡന്റ് അബ്ദുൽ സലാം പി.കെ., സെറ്റ്കോ സംസ്ഥാന വൈസ് ചെയർമാൻ ഫൈസൽ കെ.പി., എസ്.ജി.ഒ.യു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ആബിദ് പട്ടേരി, ജയകുമാർ കെ. എന്നിവർ സംസാരിച്ചു.എസ്.ജി.ഒ.യു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഹാരിസ് കാഞ്ഞിരോട്ട് സ്വാഗതം പറഞ്ഞു. കൊയിലാണ്ടി താലൂക്ക് ട്രഷറർ ആഷിഖ് കെ.ടി. നന്ദി പ്രകാശിപ്പിച്ചു.സമ്മേളനത്തിൽ പുതിയ കൊയിലാണ്ടി താലൂക്ക് ഭാരവാഹികളെയും തിരഞ്ഞെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)