മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് 12 സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവച്ചു

MTV News 0
Share:

മുതിർന്ന പൗരന്മാരുടെ സംരക്ഷണം സാമൂഹിക സംസ്‌കാരമായി വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാതാപിതാക്കളെ ഉപേക്ഷിക്കുകയോ വീട്ടിൽനിന്ന് ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി എൻജിഒകളും മറ്റ് ഏജൻസികളും കൈകോർക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി സീനിയർ സിറ്റിസൺസ് വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു.