
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് മാതൃക- മന്ത്രി രമേശ് ചെന്നിത്തല;ജില്ലയില്‍ പുതിയതായി അനുവദിച്ച എസ്.പി.സി. പദ്ധതി മന്ത്രി ഉദ്ഘാടനം ചെയ്തു
ആഭ്യന്തരവകുപ്പും പൊതുവിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന കേരള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി രാജ്യത്തിന് തന്നെ മികച്ച മാതൃകയാണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കോഴിക്കോട് ജില്ലയില്‍ പുതിയതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി.) പന്നൂര് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ലഹരിമുക്ത പ്രചാരണ പരിപാടിയായ ഓപ്പറേഷന് തൂഫാന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയാണെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പി.കെ. ഫിറോസ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മന്ത്രിയും എം.എല്‍.എയും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉസ്സയിന് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദന്‍സ്, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈര്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ഉനൈസത്ത്, ഗ്രാമപഞ്ചായത്ത് അംഗം ജസിയ ടീച്ചര്‍, ജില്ലാ പോലീസ് മേധാവി (റൂറല്‍) മെറിന് ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.എസ്. അമൃത, വടകര ഡി.ഇ.ഒ. അരുണ്‍, താമരശ്ശേരി ഡിവൈ.എസ്.പി. കെ.എ. ബോസ്, പ്രധാനാധ്യാപിക പി. സ്മിത, കൊടുവള്ളി ബി.പി.സി. നൗഫല്‍ പുല്ലാളൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
© Copyright - MTV News Kerala 2021





View Comments (0)