
ചേവരമ്പലത്ത് സ്വകാര്യ അപ്പാർട്മെന്റിൽ മുറിയിൽ കുടുങ്ങിയ രണ്ടുവയസ്സുകാരനെ അഗ്നിശമനസേന എത്തി പുറത്തെടുത്തു. വെള്ളിയാഴ്ച പകൽ ചേവരമ്പലം പ്രസോണിക് ഗോൾഫ് ഗ്രീൻസ് അപ്പാർട്മെന്റ് ഒന്നാം നിലയിലെ റസലിന്റെ ഉടമസ്ഥതയിലുള്ള താമസ സ്ഥലത്താണ് രണ്ടുവയസ്സുകാരൻ മുറിയിൽ കയറി വാതിൽ ലോക്ക് ആയി പോയത്. തുടർന്ന് വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്നിൽ നിന്നു സീനിയർ ഫയർ ഓഫിസർ ടി.അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ അഗ്നിശമനസേന എത്തി പുറത്തുനിന്നു ലാഡർ ഉപയോഗിച്ച് കയറി വാതിൽ തുറക്കുകയായിരുന്നു. പത്തു മിനിറ്റിനകം കുട്ടിയെ പുറത്തെത്തിച്ചു അമ്മയ്ക്ക് കൈമാറി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)