വടകര എംഡിഎംഎ കേസ്: നാലാം പ്രതിക്കും ജാമ്യം

MTV News 0
Share:

വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ നാലാം പ്രതി വലിയപറമ്പിൽ നീഷ്മയ്ക്ക് ജാമ്യം. മേപ്പയൂർ ആവള കുട്ടോത്ത് സ്വദേശിയായ നീഷ്മയ്ക്ക് വടകര എൻഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകളിൽ ഇടപെടരുത്, കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.

 

കേസിലെ അധ്യാപികമാരായ കീർത്തനയ്ക്കും കാവ്യയ്ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസ് ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.