വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു

MTV News 0
Share:

വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. വില്ലേജ് ഓഫീസിന് പിന്നിലെ മൂരിയാട് പുഴ ഭാഗത്താണ് അപകടമുണ്ടായത്.നാലുപേരടങ്ങുന്ന സംഘം പുഴയിൽ നീന്തൽ പഠിക്കാനെത്തിയതായിരുന്നു. ഇതിനിടെ നാലുപേരും ഒഴുക്കിൽപ്പെട്ടു. രണ്ടുപേർ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട നബീലിനെയും സിനാനെയും രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേസമയം, കോഴിക്കോട് ജില്ലയിൽ ഇന്ന് പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് പേരാണ് മരിച്ചത്. കൊടുവള്ളി മാനിപുരത്ത് പുഴയിൽ മീൻപിടിക്കാനെത്തിയ മുഹമ്മദ് ഷഹീൻ (17) നേരത്തെ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് ഷഹീൻ മീൻപിടിക്കാനെത്തിയത്.കൂട്ടത്തിലുണ്ടായിരുന്ന കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും മാവൂർ ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. പുഴയിൽ വീണുകിടന്ന മരത്തടിക്കടിയിൽ കുടുങ്ങിയ നിലയിലാണ് ഷഹീന്റെ മൃതദേഹം കണ്ടെത്തിയത്.

Share:
വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു. പാലയാട് സ്വദേശി നബീൽ (19), ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ (12) എന്നിവരാണ് മരിച്ചത്. വില്ലേജ് ഓഫീസിന് പിന്നിലെ മൂരിയാട് പുഴ ഭാഗത്താണ് അപകടമുണ്ടായത്.നാലുപേരടങ്ങുന്ന സംഘം പുഴയിൽ നീന്തൽ പഠിക്കാനെത്തിയതായിരുന്നു. ഇതിനിടെ നാലുപേരും ഒഴുക്കിൽപ്പെട്ടു. രണ്ടുപേർ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട നബീലിനെയും സിനാനെയും രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അതേസമയം, കോഴിക്കോട് ജില്ലയിൽ ഇന്ന് പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് പേരാണ് മരിച്ചത്. കൊടുവള്ളി മാനിപുരത്ത് പുഴയിൽ മീൻപിടിക്കാനെത്തിയ മുഹമ്മദ്...വടകര മണിയൂർ ചൊവ്വാ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾ മരിച്ചു