വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു.

MTV News 0
Share:

കോഴിക്കോട് :ഇന്ന് പുലർച്ചെ മുതൽ ജില്ലയുടെ വിവിധ മേഖലകളിൽ കനത്ത മഴയാണ് തുടരുന്നത്.മിക്ക പുഴകളിലും ജലനിരപ്പ് ഉയരുന്നുണ്ട്.

ബേപ്പൂരിൽശക്തമായ കാറ്റിൽ കടലിൽ മത്സ്യം പിടിക്കാൻ പോയ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ കടലിൽ വീണു.

തുടർന്ന് മറ്റ് മത്സ്യബന്ധന വള്ളങ്ങളിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്.രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്.ഡിങ്കി ഇനത്തിൽപ്പെട്ട റബഹാ വള്ളമാണ് മറിഞ്ഞത്.

ബേപ്പൂർ പുലിമൂട്ടിന് സമീപമാണ് വള്ളം മറിഞ്ഞത്.വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യബന്ധന തൊഴിലാളികൾക്ക് ആർക്കും പരിക്കില്ല.