വിദ്യാർത്ഥികളെ ആദരിച്ചു

MTV News 0
Share:

കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അഡ്വ. കെ. ജയന്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ആദരിച്ചു. അശീർവാദ് ലോൺസിൽ നടന്ന എം.എൽ.എ എക്‌സലൻസ് അവാർഡ് 2026 മുൻ കേന്ദ്രമന്ത്രി ദീപാ ദാസ്മുൻഷി ഉദ്ഘാടനം ചെയ്തു.മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി 450 വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. എ പ്ലസ് ലഭിച്ച 30 ഓളം സ്കൂളുകളും ആദരം ഏറ്റുവാങ്ങി. കേരളത്തിന്റെ സാക്ഷരതയെയും വിദ്യാഭ്യാസ നേട്ടങ്ങളെയും എടുത്തുപറഞ്ഞ ദീപാ ദാസ്മുൻഷി, മുതിർന്നവരെയും അധ്യാപകരെയും ബഹുമാനിച്ചുകൊണ്ട് സ്വന്തം വേരുകൾ മറക്കാതെ മുന്നേറണമെന്ന് വിദ്യാർഥികളോട് പറഞ്ഞു.വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക മേഖലകളിലും സജീവമായി ഇടപെടാൻ വിദ്യാർഥികൾ തയ്യാറാകണമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, സിറ്റി പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി, അഡ്വ. പി.എം. നിയാസ് എന്നിവർ സംസാരിച്ചു.മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടന്ന പ്രചോദന സെഷനോടെയാണ് പരിപാടിക്ക് തുടക്കമായത്. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിന്റെ ഭാഗമായി.