
കുറഞ്ഞ ചെലവില്‍ യാത്ര ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗസ്റ്റിൽ വിനോദസഞ്ചാര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ഏകദിന, ദ്വിദിന യാത്രകളായി ഒരുക്കിയിരിക്കുന്ന പാക്കേജുകളില്‍ മൂന്നാര്‍, മാമലക്കണ്ടം, ഇലവീഴാപൂഞ്ചിറ, നെല്ലിയാമ്പതി, മൈസൂര്‍, നിലമ്പൂര്‍, വയനാട് ജംഗിള്‍ സഫാരി, സൈലന്റ് വാലി,ഗവി, പൈതല്‍മല, പഞ്ചപാണ്ഡവ, ഗുണ്ടല്‍പേട്ട്, ജാനകിക്കാട് തുടങ്ങി പ്രകൃതിയും സാഹസികതയും ചരിത്രവും നിറഞ്ഞ 13 കേന്ദ്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആഗസ്റ്റ് 8, 22, 26 തീയതികളില്‍ മാമലക്കണ്ടത്തേക്കും ആഗസ്റ്റ് 15, 29 തീയതികളില്‍ മൂന്നാറിലേക്കും ആഗസ്റ്റ് 1, 8, 15, 22, 27, 30 തീയതികളില്‍ ഇലവീഴാപൂഞ്ചിറയിലേക്കും ആഗസ്റ്റ് 2, 9, 16, 27, 30 തീയതികളില്‍ നെല്ലിയാമ്പതിയിലേക്കും ആഗസ്റ്റ് 2, 16, 23, 30 തീയതികളില്‍ മൈസൂരിലേക്കും ആഗസ്റ്റ് 9, 23, 29 തീയതികളില്‍ നിലമ്പൂര്‍ പാക്കേജുമാണ്.വയനാട് ജംഗിള്‍ സഫാരിയിലേക്ക് ആഗസ്റ്റ് 8, 29 തീയതികളിലും ആഗസ്റ്റ് 24ന് സൈലന്റ് വാലിയിലേക്കും ആഗസ്റ്റ് 23, 29 തീയതികളില്‍ എ.സി. ലോ ഫ്ലോര്‍ ബസില്‍ ഗവിയിലേക്കും ആഗസ്റ്റ് 9, 23 തീയതികളില്‍ പൈതല്‍മലയിലേക്കും ആഗസ്റ്റ് 18, 27 തീയതികളില്‍ പാഞ്ചപാണ്ഡവയിലേക്കും യാത്രയുണ്ട്. ഗുണ്ടല്‍പേട്ടിലേക്ക് ആഗസ്റ്റ് 8, 9, 15, 22, 23, 26, 29 തീയതികളിലും ജാനകിക്കാട്ടിലേക്ക് ആഗസ്റ്റ് 12, 27 തീയതികളിലും യാത്രഒരുക്കിയിട്ടുണ്ട്.
© Copyright - MTV News Kerala 2021





View Comments (0)