വെങ്ങളം മേൽപ്പാലത്തിൽ വാഹനാപകടം; ടിപ്പർ ലോറിയും ബസും കൂട്ടിയിടിച്ചു

MTV News 0
Share:

കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട് ഭാഗത്തുനിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 7.45ഓടെയാണ് അപകടം.അപകടത്തിൽ ബസ് യാത്രികർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.