സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

MTV News 0
Share:

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 240 രൂപയും പവന് 1,920 രൂപയുമാണ് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,051 രൂപയിലും പവന് 1,12,120 രൂപയുമായി.18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,515 രൂപയാണ് വില. എട്ട് ഗ്രാമിന് 92,120 രൂപയാണ് ഇന്നത്തെ നിരക്ക്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 150 രൂപ കുറഞ്ഞ് 8,970 രൂപയായി. എട്ട് ഗ്രാമിന് 71,760 രൂപയാണ് വില. ഒമ്പത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 5,785 രൂപയും എട്ട് ഗ്രാമിന് 46,280 രൂപയുമായി.